May 14, 2026

പൊതുവികസനത്തിന്‌ കരുത്തേകും; എൽഡിഎഫ്‌

0
20240621 073651
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: എം എൽ എ ഒ ആർ കേളുവിന്റെ മന്ത്രി പദവി ജില്ലയുടെ പൊതുവികസനത്തിന്‌ കരുത്തേകുമെന്ന്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ കൂടുതലായി ജില്ലയിൽ എത്തിക്കാനാകും.

പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ മന്ത്രി എന്ന നിലയിലുള്ള ഇടപെടൽ സഹായകമാകും. പിന്നാക്കജില്ലയായ വയനാടിന്റെ വികസന കുതിപ്പിനുതകുന്ന പദ്ധതികൾക്ക്‌ ഗതിവേഗം പകരും.

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമപദ്ധതികളിലും മുന്നേറ്റമുണ്ടാകും. ആദിവാസി, കാർഷിക പ്രശ്‌നങ്ങൾ, വന്യമൃഗശല്യം, തുടങ്ങിയവ പരിഹരിക്കുന്നതിനും തൊഴിൽ-വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിനും മെഡിക്കൽ കോളേജിന്റെ പുരോഗതിക്കും മന്ത്രി ലബ്‌ധി ഊർജം പകരും.

 

എംഎൽഎ എന്ന നിലയിൽ ഒ ആർ കേളു നടത്തിയ ഇടപെടലുകളിലൂടെ ജില്ലക്ക്‌ നിരവധി നേട്ടങ്ങൾ ഇതിനകം നേടാനായി. കൂടതൽ നേട്ടം കൈവരും. ജില്ലയോടുള്ള സംസ്ഥാന സർക്കാരിന്റെ പ്രത്യേക പരിഗണനകൂടിയാണ്‌ ഒ ആർ കേളുവിന്റെ മന്ത്രി പദവിയെന്നും എൽഡിഎഫ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *