May 14, 2026

ദേശീയ വായനാ ദിനം സമുചിതമായി ആചരിച്ചു

0
Img 20240622 Wa00632
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് സെൻട്രൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ദേശീയ വായനാ ദിനം സമുചിതമായി ആചരിച്ചു. മുഖ്യാതിഥിയായി അധ്യാപികയും എഴുത്തുകാരിയും എസ് കെ പൊറ്റക്കാട് സ്മാരക അവാർഡ്, ഒലി സാഹിത്യ പുരസ്‌ക്കാര ജേതാവുമായ സ്റ്റെല്ലാ മാത്യു വായനയും ആരോഗ്യവും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

എക്സിക്യൂട്ടീവ് ട്രസ്റ്റി യു ബഷീർ, ഡീൻ ഡോക്ടർ ഗോപകുമാരൻ കർത്ത, മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ മനോജ്‌ നാരായണൻ, ലൈബ്രറേറിയൻ സ്മിതാ വേലായുധൻ എം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വിദ്യാർത്ഥികൾക്കും ജീവനാക്കാർക്കുമായി ഉപന്യാസം, പ്രശ്നോത്തരി, വായനാ മത്സരങ്ങളും ഇതോടൊപ്പം സംഘടിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *