കടുവയെ പിടികൂടാൻ ഉടൻ നടപടിയെടുക്കും; മന്ത്രി എ.കെ ശശീന്ദ്രൻ
കേണിച്ചിറ: കേണിച്ചിറയിലും പരിസര പ്രദേശങ്ങളിലും പശുക്കളെ കൊല്ലുകയും ഭീതിപരത്തുകയും ചെയ്യുന്ന കടുവയെ പിടി കൂടുന്നതിന് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകിയതായി ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു. കൂട് വെച്ച് പിടികൂടാനായില്ലെങ്കിൽ മയക്ക് വെടിവെച്ച് പിടികൂടും. ഇതിനുള്ള നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഉടൻ അനുമതി നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി വെറ്ററിനറി ഡോക്റ്റർ മാരുടെ സംഘം സ്ഥലത്തെത്തും. സൗത്ത് ഡി.എഫ് ഒ, എ.ഡി.എം എന്നിവർ ഉടൻ സ്ഥലത്തെത്തും.




Leave a Reply