പുരാതന കുരിശിന് മുകളിൽ കയറി ഫോട്ടോയെടുത്ത് യുവാക്കൾ; പ്രതിഷേധവുമായി വിളമ്പുകണ്ടം ഇടവക
കുറുമ്പാലക്കോട്ട: കുറുമ്പാലക്കോട്ട മലമുകളിലുള്ള കുരിശിന് മുകളിൽ കയറി ഫോട്ടോയെടുക്കുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവാക്കൾക്കെതിരെ പ്രതിഷേധം.
വിളമ്പുകണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഇടവകയ്ക്ക് കീഴിലുള്ള പട്ടയ സ്ഥലത്ത് കഴിഞ്ഞ അറുപതു വർഷത്തോളമായി ഉള്ളതാണ് വിശുദ്ധ കുരിശെന്നും സാമൂഹ്യവിരുദ്ധമായും മതവിദ്വേഷം ഉണ്ടാക്കുന്നതുമായ തരത്തിലുള്ള പ്രവർത്തികൾ നടത്തുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും വിളമ്പുകണ്ടം പാരീഷ് കൗൺസിൽ ആവശ്യപ്പെട്ടു.
പ്രസ്തുത വിഷയത്തിൽ കമ്പളക്കാട് പോലീസിന്റെ ശ്രദ്ധ അടിയന്തരമായി ഉണ്ടാകണമെന്നും കമ്മിറ്റി ആവശ്യമുന്നയിച്ചു.





Leave a Reply