May 14, 2026

വെള്ളമുണ്ട ഡിവിഷൻ തല  പ്ലസ് വണ്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു 

0
Img 20240624 Wa01492
By ന്യൂസ് വയനാട് ബ്യൂറോ

 

 

തരുവണ: ഒന്നാം വർഷ ഹയർ സെക്കണ്ടറി ക്ലാസ്സുകളുടെ വെള്ളമുണ്ട ഡിവിഷൻ തല പ്രവേശനോത്സവം തരുവണ ജി.എച്ച്‌.എസ്.എസിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.

 

പുതിയ വിദ്യാർത്ഥികളെ അധ്യാപകരുടെയും പി.ടി.എയുടെ നേതൃത്വത്തിൽ സ്വീകരിച്ചു സി നാസർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജെസ്സി എം.ജെ, അശോകൻ സി, പ്രദീപ്കുമാർ എം, കെ മുഹമ്മദലി, ജെസി എച്ച്‌.എം, ഫാസില സി, അഷ്‌റഫ്‌ കെ തുടങ്ങിയവർ സംസാരിച്ചു.

 

സംസ്ഥാനത്താകെ 2076 സർക്കാർ എയിഡഡ്-അൺ എയിഡഡ് ഹയർസെക്കന്‍ററി സ്കൂളുകളിലാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചത്. ഇത്തവണ ഇത്രയും വേഗത്തിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാൻ കഴിഞ്ഞത് വിദ്യാഭ്യാസവകുപ്പിന്‍റെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങളുടെ ഫലമായാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *