October 17, 2026

റവന്യൂ ഡിവിഷണൽ ഓഫീസുകളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്ക്കരിക്കണം; കെ.ആർ.ഡി.എസ്.എ

0
Img 20240628 Wa00502
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: പഴയ സ്റ്റാഫ് പാറ്റേൺ പ്രകാരം പ്രവർത്തിക്കുന്ന റവന്യൂ ഡിവിഷണൽ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം പരിഷ്ക്കരിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ.) വയനാട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. പഴയ റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ പുതിയ റവന്യൂ ഡിവിഷണൽ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണത്തിൻ്റെ പകുതിയോളം ജീവനക്കാർ മാത്രമാണുള്ളത്. തണ്ണീർത്തട നിയമം പോലുള്ള അടിയന്തര ജോലികളെ ജീവനക്കാരുടെ അഭാവം പ്രതികൂലമായി ബാധിക്കുന്നുണ്ട്.

 

കൽപ്പറ്റ എം.ജി.ടി ഹാളിൽ നടന്ന കൺവെൻഷൻ കെ.ആർ.ഡി.എസ്.എ. സംസ്ഥാന പ്രസിഡൻ്റ് പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കെ.ആർ.ഡി.എസ്.എ ജില്ലാ പ്രസിഡൻ്റ് റഷീദ പി.പി അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ആർ.ഡി.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി നജീം എം.എം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജി. സുരേഷ്ബാബു, സംസ്ഥാന കമ്മറ്റി അംഗം ഷമീർ കെ, ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ബിനിൽകുമാർ ടി.ആർ, ജില്ലാ പ്രസിഡൻ്റ് ജയപ്രകാശ് എം.പി, ജില്ലാ ജോയിൻ്റ് സെക്രട്ടറി സുജിത്ത്കുമാർ പി.പി, ജോയിൻ്റ് കൗൺസിൽ വനിത കമ്മറ്റി ജില്ലാ സെക്രട്ടറി അനില പി.കെ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ജില്ലാ സെക്രട്ടറി പ്രിൻസ് തോമസ് സ്വാഗതവും ജില്ലാ ജോയിൻ്റ് സെക്രട്ടറി നൗഷാദ് കെ.കെ നന്ദിയും പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *