July 9, 2026

വിനോദ സഞ്ചാരത്തിന്റെ മറവിൽ നടക്കുന്ന നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കണം; മുസ്ലിം യൂത്ത് ലീഗ്

0
Img 20240628 Wa00682
By ന്യൂസ് വയനാട് ബ്യൂറോ

 

തിരുനെല്ലി: തിരുനെല്ലിയിലെ ക്ലോവ് റിസോർട്ടിൽ വിദേശ വനിതക്ക്
നേരെ ഉണ്ടായ പീഡനശ്രമം റിസോർട്ടുകളുടെ വിശ്വാസതയെ തകർ ക്കുകയും ടൂറിസം മേഖലയെ തകർക്കുകയും ചെയ്യുന്നതായി തിരു നെല്ലി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ആരോപിച്ചു.

തോൽപ്പെട്ടി വൈൽഡ് ലൈഫ് സാങ്ങ്‌ച്വറി, കുറുവാ ദ്വീപ് ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുകയും വ്യാപാര മേഖലയും ടൂറിസം മേഖലയും പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സമയത്താണ് ഡോക്ടറുടെ സഹായം പോലുമില്ലാതെ നിയമങ്ങൾ പാലിച്ചു പ്രവർത്തി ക്കുന്ന സ്ഥാപനങ്ങളെയും നിയമത്തേയും നിയമ പാലകരേയും വെ ല്ലുവിളിക്കുന്ന രീതിയിൽ ചില റിസോർട്ടുകൾ പ്രവർത്തിക്കുന്നത്.

ഇത് മൂലം നല്ല നിലയിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന റിസോർട്ടുകൾക്കും ഹോംസ്റ്റേകൾക്കും ഭീഷണിയാകുകയാണ്. ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് മറ്റു കാര്യങ്ങൾ ഉൾപ്പെടെ ബന്ധപ്പെട്ട അധികാരികൾ പരിശോധിക്കണമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെ ന്നും മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *