July 23, 2024

റോഡ് മോശമാണെങ്കിൽ ടോൾ പിരിക്കരുത്; നിതിൻ ഗഡ്കരി

0
Img 20240628 140023

ഡൽഹി: നിലവാരമില്ലാത്ത റോഡുകൾക്ക് ടോൾ ഈടാക്കരുതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഏജൻസികളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി രാജ്യത്തെ ഹൈവേ ഏജൻസികൾക്ക് ശക്തമായ സന്ദേശം നൽകിയത്. റോഡുകൾ നല്ലതല്ലെങ്കിൽ ടോൾ പിരിക്കുന്നത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. പല ഹൈവേകളുടേയും സ്ഥിതി വളരെ മോശമാണെങ്കിലും അവിടെ കനത്ത ടോൾ പിരിക്കുന്നതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് മന്ത്രിയുടെ ഈ പ്രസ്താവന.

എൻഎച്ച്എഐയുടെ നേതൃത്വത്തിൽ രാജ്യത്തെ ഹൈവേ ഏജൻസികൾ റോഡ് പദ്ധതി പൂർത്തിയാകുമ്പോൾ ടോൾ പിരിക്കാനുള്ള തിരക്കിലാണെന്ന് അടുത്തിടെ നടന്ന ഒരു പരിപാടിയിൽ നിതിൻ ഗഡ്‌കരി പറഞ്ഞു.

സാറ്റ്ലൈറ്റ് അധിഷ്ഠിത ടോളിംഗിനെക്കുറിച്ചുള്ള ആഗോള ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഏജൻസികൾ ആദ്യം മികച്ച നിലവാരമുള്ള സേവനം ഉറപ്പാക്കണമെന്നും അതിനുശേഷം മാത്രമേ ടോൾ പിരിവ് ആരംഭിക്കാവൂ എന്നും ഗഡ്‌കരി ആവശ്യപ്പെടുന്നു. ഈ മാസം ആദ്യം ദേശീയ പാതകളിലെ ടോൾ ഫീസ് എൻഎച്ച്എഐ അഞ്ച് ശതമാനം വർധിപ്പിച്ചത് ശ്രദ്ധേയമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *