പെട്രോള്‍ ബാങ്ക് ഉദ്ഘാടനം നാളെ; മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും
ഭാരത് പെട്രോളിയം കോര്‍പ്പറേഷനുമായി ചേര്‍ന്ന് സപ്ലൈകോ ആരംഭിക്കുന്ന പെട്രോള്‍ ബാങ്കിന്റെ ഉദ്ഘാടനം ജൂണ്‍ 29-ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. മാനന്തവാടി സപ്ലൈകോ ഡിപ്പോയുടെ സമീപം വൈകുന്നേരം നാലിന് നടക്കുന്ന പരിപാടിയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു അധ്യക്ഷനാകും. മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി ആദ്യവില്‍പ്പന നടത്തും. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭാരത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ഡിവിഷന്‍ കൗണ്‍സിലര്‍ വി ഡി അരുണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും.





Leave a Reply