ബത്തേരിയിൽ 90 ലക്ഷം രൂപയുടെ സംരക്ഷണഭിത്തി തകർന്നു
ബത്തേരി: 90 ലക്ഷം രൂപ മുടക്കി നിർമിച്ച സംരക്ഷണ ഭിത്തി മഴയത്ത് ഇടിഞ്ഞു വീണു.ഗവ ടെക്നിക്കൽ സ്കൂളിന്റെ മൈതാനത്തോടുചേർന്ന് ഒന്നരമാസംമുൻപ് നിർമിച്ച സംരക്ഷണഭിത്തിയാണ് തകർന്നത്. ദേശീയപാതയോരത്തെ രണ്ടുമരങ്ങളും ഇതോടൊപ്പം മറിഞ്ഞുവീണു. കരിങ്കല്ലിൽ കെട്ടിയഭിത്തിയാണ് ഭാഗികമായി വീണത്.
പത്തുമീറ്ററിലേറെ ഉയരത്തിലാണ് മതിൽ നിർമിച്ചത്. കനത്തമഴയിൽ കുത്തിയൊലിച്ചെത്തിയ മഴവെള്ളം കെട്ടിക്കിടന്നതാണ് മതിലിടിയാൻ കാരണമെന്ന് പൊതുമരാമത്തധികൃതർ പറഞ്ഞു.





Leave a Reply