October 20, 2026

22-ന്റെ നിറവിൽ ശ്രേയസ് സ്വാശ്രയ സംഘം; വാർഷികാഘോഷം സംഘടിപ്പിച്ചു

0
WhatsApp Image 2026-10-20 at 6.21.52 PM
By ന്യൂസ് വയനാട് ബ്യൂറോ

അമ്പുകുത്തി : അമ്പുകുത്തി യൂണിറ്റിലെ സ്നേഹ സ്വാശ്രയ സംഘത്തിന്റെ ഇരുപത്തി രണ്ടാം വാർഷികം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ശോഭന അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിലോമണി വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.

അമ്പുകുത്തി യൂണിറ്റിലെ ആദ്യകാല പ്രവർത്തക അച്ചാമ്മയെ ഷാൾ അണിയിച്ച്‌ ആദരിച്ചു.എ ഡി എസ് പ്രസിഡന്റ്‌ ആമിന മുഹമ്മദ്‌,യൂണിറ്റ് പ്രസിഡന്റ്‌ വത്സ ജോയി,സി ഡി ഒ ജാൻസി ബെന്നി,സെക്രട്ടറി ബബിത എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നോടെ സമാപിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *