November 19, 2026

കേരള എൻ ജി ഒ അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധാഗ്നി

0
20240701 181842
Merin S
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ കമ്മീഷനെ ഉടൻ നിയമിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക. ലീവ് സറണ്ടർ മരവിപ്പിച്ചതും, 2019 ലെ ശമ്പള പരിഷ്ക്കരണ കുടിശ്ശിക നൽകാത്തതും, മെഡിസെപ്പ് പദ്ധതി അട്ടിമറിച്ചതും തുടങ്ങി ജീവനക്കാരുടെ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള എൻ ജി ഒ അസോസിയേഷൻ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

 

വൈത്തിരിയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹനീഫ ചിറക്കൽ, കൽപ്പറ്റയിൽ ജില്ലാ സെക്രട്ടറി പി ജെ ഷൈജു, സിവിൽ സ്റ്റേഷനിൽ മോബിഷ് പി തോമസ് എന്നിവർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോർജ് സെബാസ്റ്റ്യൻ, ആർ ചന്ദ്രശേഖർ, ഷിബു. എൻ ജെ, ജില്ലാ ഭാരവാഹികളായ കെ ടി ഷാജി, അനിൽകുമാർ, ബെൻസി ജേക്കബ്, പി ടി സന്തോഷ്, കെ സുബ്രഹ്മണ്യൻ, ശശിധര കുറുപ്പ്, കെ എം അൻവർ സാദത്ത്, പ്രവീൺ കുമാർ, ലൈജു ചാക്കോ, സുഭാഷ്, പോൾ വർഗീസ്, കെ ജി വേണു, ജെയിംസ് കുര്യൻ,അബ്ദുൽ ഗഫൂർ, ജോൺസ് ജോസഫ്, ശ്രീജിത്ത്, ബിനുകുമാർ എന്നിവർ സംസാരിച്ചു. കെ എസ് പ്രജീഷ്, സാബു അബ്രഹാം, കെ എച്ച് അഫ്സൽ, സി ജെ വക്കച്ചൻ, രാജീവ്, കെ വി മനേഷ്, രാജേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *