November 4, 2026

അവശ്യസാധനങ്ങളുടെ ദൗർലഭ്യം: മാവേലി സ്റ്റോറിന് മുന്നിൽ ധർണ്ണ നടത്തി  

0
20240701 181655
Merin S
By ന്യൂസ് വയനാട് ബ്യൂറോ

വെണ്ണിയോട്: നിത്യോപയോഗ സബ്സിഡി സാധനങ്ങൾ ആവശ്യത്തിന് ലഭ്യമാക്കുക, വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോട്ടത്തറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് മാവേലി സ്റ്റോറിന് മുന്നിൽ ധർണ്ണ നടത്തി. കെ പി സി സി അംഗം പി പി ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സി സി തങ്കച്ചൻ അധ്യക്ഷം വഹിച്ചു. മാണി ഫ്രാൻസിസ്, പി പി റനീഷ്, സുരേഷ് ബാബു വാളൽ, ജോസ് മേട്ടയിൽ, സി.കെ ഇ ബ്രാഹിം, എം വി ടോമി, വി ഡി സാബു, അനീഷ് പിഎൽ, പുഷ്പസുന്ദരൻ എം.ആർ മൈക്കിൾ എന്നിവർ സംസാരിച്ചു. പി എൽ ജോസ്, ഹണി ജോസ്, വേണുഗോപാലൻ, ടി ഇബ്രായി, ഒ.ജെ ബിന്ദു,ഇ.ആർ പുഷ്പ ശാന്തബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *