പുസ്തക ചർച്ച നടത്തി
പടിഞ്ഞാറത്തറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പടിഞ്ഞാറത്തറ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തോട് അനുബന്ധിച്ച് പുസ്തക ചർച്ച സംഘടിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന പുസ്തകം വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം എം. ദിവാകരൻ മാസ്റ്റർ അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ പി.ജെ. സെബാസ്റ്റ്യൻ, ജോളി മാത്യം, എം.ജി.ശശി, എ.ബാലകൃഷ്ണപിള്ള , മാത്യു. പി.ജെ, എം. സുകുമാരൻ, എം.ജി. കമലമ്മ എന്നിവർ സംസാരിച്ചു.





Leave a Reply