May 1, 2026

പ്രതിപക്ഷത്തെ ഭയപ്പെടുന്ന പ്രധാനമന്ത്രിയും ബിജെപിയും പ്രതിപക്ഷ നേതാവിനെതിരെ കള്ളം പ്രചരിപ്പിക്കുന്നു, എൻസിപി-എസ് വയനാട് ജില്ലാ കമ്മിറ്റി 

0
Img 20240704 Wa00862
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഹൈന്ദവ ഇതര മതങ്ങൾക്കെതിരെ കൊടിയ വിഷം ചീറ്റിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും യഥാർത്ഥ ഹിന്ദുവിനെയും ഹിന്ദു ധർമ്മത്തെയും പ്രശംസിക്കുകയും ബിജെപിയുടെ കപട ഹിന്ദു സ്നേഹത്തെയും സഹിഷ്ണുതയുടെ മതമായ ഹൈന്ദവ മതത്തെ രാഷ്ട്രീയ വത്കരിച്ച ബിജെപിയിലെ കപട വിശ്വാസികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള അസഹിഷ്ണതയും തുറന്നു കാട്ടിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഹിന്ദുമതത്തിനെതിരെയുള്ള പ്രചാരകനായി ചിത്രീകരിക്കുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അയോധ്യയിൽ ഭഗവാൻ ശ്രീരാമനും ഉത്തർപ്രദേശിലെ സത്യവും ധർമ്മവും നീതിയും പുലർത്തുന്ന യഥാർത്ഥ ഹൈന്ദവരും കൈവിട്ടതിന്റെ ജാളിത മറക്കാൻ ആണെന്ന് എൻസിപി-എസ് വയനാട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

 

മാധ്യമങ്ങളെ ഭീഷപ്പെടുത്തിയോ മാധ്യമ ഓഫീസുകളിലേക്ക് അക്രമ മാർച്ചുകൾ സംഘടിപ്പിചോ ഇന്ത്യൻ ജനാധിപത്യത്തെത്തിയോ മതേതരത്വത്തിയോ അട്ടിമറിയിക്കാൻ കഴിയില്ലെന്ന് ബിജെപി നേതാക്കൾ ഇനിയെങ്കിലും മനസ്സിലാക്കണം എന്നും ആർഷഭാരത സംസ്കാരത്തിൽ ഊന്നിയ ഹൈന്ദവദയേയും ഹൈന്ദവ മൂല്യങ്ങളെയും ലോകത്തിലെ എല്ലാ മതങ്ങളും മതവിശ്വാസികളും മാനിക്കുന്നതാണെന്നും ഹിന്ദുമതത്തെ ബിജെപിക്ക് തീറെഴുതി കൊടുക്കുവാൻ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന യഥാർത്ഥ ഹൈന്ദവർ ആഗ്രഹിക്കുന്നില്ല എന്നും ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേറ്റ തകർച്ചയിലൂടെ പ്രധാനമന്ത്രിയും ബിജെപി നേതാക്കളും വിലയിരുത്തി മതങ്ങൾക്കപ്പുറം എല്ലാ മനുഷ്യർക്കും പൗരന്മാർക്കും തുല്യനീതിയും സമത്വവും വികസനവും ഉറപ്പുവരുത്തുന്ന ഒരു നല്ല രാഷ്ട്രീയ പാർട്ടിയായി നില കൊണ്ട് യഥാർത്ഥ ജനാധിപത്യത്തിലേക്കും മതേതരത്വ ഭരണഘടന മൂല്യങ്ങളിലേക്കും തിരിച്ചുവരണമെന്ന് എൻസിപി – എസ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

 

 

ജില്ലാ കമ്മിറ്റി യോഗത്തിൽ ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു, സംസ്ഥാന ജില്ലാ നേതാക്കളായ സി എം ശിവരാമൻ, പി പി സദാനന്ദൻ, സലിം കടവൻ, ഷിംജിത് പീറ്റർ, ജോണി കൈതമറ്റം, സി ടി നളിനാഷൻ, ഷാബു എ പി, ബാലൻ എം കെ, ടിപി നൂറുദ്ധീൻ, മല്ലിക ആർ, അനൂപ് ജോജോ, സ്റ്റീഫൻ കെ സി, മമ്മൂട്ടി എളങ്ങോളി, ഷൈജു വി കൃഷ്ണ, ജെയിംസ് മാങ്കുതേൽ, അശോകൻ എൻ, പി അശോകൻ, സി എം വത്സല, പി ബാലൻ , തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *