June 14, 2026

കലക്ടറേറ്റ് ധർണ്ണയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയും വിജയിപ്പിക്കും: ഐഎൻടിയുസി

0
20240704 210021
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി നടത്തുന്ന കലക്ടറേറ്റ് ധർണ്ണക്കും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയും വിജയിപ്പിക്കുമെന്ന് ഐഎൻടിയുസി കൽപ്പറ്റ റീജിയണൽ യോഗം തീരുമാനിച്ചു. കൽപ്പറ്റ നിയോജകമണ്ഡലത്തിൽ നിന്നും 1500 ഓളം പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ജൂലൈ പതിനേഴാം തീയതി ബുധനാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ അഖിലേന്ത്യ സംസ്ഥാനതല നേതാക്കൾ പങ്കെടുക്കും.

 

കൽപ്പറ്റ റീജിയണൽ യോഗം ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു. റീജണൽ പ്രസിഡണ്ട് മോഹൻദാസ് കോട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു. കെ കെ രാജേന്ദ്രൻ, ജ്യോതിഷ് കുമാർ വൈത്തിരി, ആർ ഉണ്ണികൃഷ്ണൻ, സുന്ദർരാജ് എടപ്പെട്ടി, എസ് മണി, രാധാ രാമ സ്വാമി, കെ അജിത, രാമചന്ദ്രൻ വൈത്തിരി, ജോണി നന്നാട്ടിൽ, വയനാട് സക്കറിയ, ഉണ്ണികൃഷ്ണൻ മുപ്പൈനാട്, തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *