July 14, 2026

വിദ്യാരംഗംകലാ സാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവഹിച്ചു

0
Img 20240705 164452
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: അസംപ്ഷൻ യുപി സ്കൂളിൽ വിദ്യാരംഗത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും വൈവിധ്യമാർന്ന പരിപാടികളോടെ അസംപ്ഷൻ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു.

 

 

പൂർവ്വ വിദ്യാർത്ഥിയും യുവ എഴുത്തുകാരനുമായ ആരിഫ് തണലോട്ട് കുട്ടികളുമായി സംവദിച്ചു. അദ്ദേഹത്തിന്റെ എഴുത്ത് അനുഭവങ്ങളും കാവ്യാലാപനവും ഒക്കെ കുട്ടികളെ ഏറെ ആകർഷിച്ചു.

 

ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ് അധ്യക്ഷനായ ചടങ്ങിൽ അധ്യാപകരായ ബെന്നി ടി ടി, ഷീബ ഫ്രാൻസിസ്, ഫ്രാൻസിസ്, നെസ്സി ജോസഫ്, ലിൻസി ലൂക്കോസ്, ജിൻസി കെ, പിടിഎ പ്രസിഡണ്ട് ടിജി ചെറുതോട്ടിൽ എന്നിവർ സംസാരിച്ചു. കുട്ടികളുടെ സ്വന്തം രചനകളുടെ അവതരണവും വിവിധ കലാപരിപാടികളും നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *