‘ആരവം സീസണ്‍-3’ വാഗ്ദാനങ്ങളെല്ലാം പാലിച്ചെന്ന് സംഘാടകര്‍
കൽപ്പറ്റ : വെള്ളമുണ്ട ചാൻസലേഴ്‌സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷം ആദ്യം സംഘടിപ്പിച്ച ആരവം സീസൺ-3 അഖിലേന്ത്യാ സെവൻസിൻ്റെ ഭാഗമായി പ്രഖ്യാപിച്ച വാഗ്ദാനങ്ങളെല്ലാം പാലിക്കാൻ സാധിച്ചതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളമുണ്ട അൽ കരാമ ഡയാലിസിസ് സെൻററിലേക്ക് ധനസഹായമായി അഞ്ച് ലക്ഷം രൂപ നൽകി. ക്ലബിനായി ഹയർസെക്കൻഡറി സ്‌കൂളിന് സമീപം ഏഴ് സെൻറ് സ്ഥലവും വാങ്ങാൻ സാധിച്ചെന്നും സംഘാടകർ അറിയിച്ചു. വർഷങ്ങളിലെ പ്രഖ്യാപനങ്ങളായ നിർധനർക്കുള്ള വീട് നിർമ്മാണം നേരത്തെ തന്നെ പൂർത്തീകരിച്ച് താക്കോൽ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മുൻവർഷം പണം ടൂർണമെൻ്റ് കൊണ്ട് സാധിച്ചിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. ഇത്തവണ 68,32,227 രൂപ ആരവത്തിൽ വരുമാനമായി ലഭിച്ചു. സ്‌പോൺസർഷിപ്പിൽ 24,90,600 രൂപയും സീസൺ ടിക്കറ്റ് ഇനത്തിൽ 7,15,900 രൂപയും ഗ്രൗണ്ടിൽ നിന്നുള്ള ടിക്കറ്റ് കളക്ഷനായി 36,25,727 രൂപയുമാണ് ലഭിച്ചത്. ഇതിൽ 59,91,911 രൂപ ചിലവ്. സ്പോൺസർഷിപ്പിൽ വാഗ്ദാനം ചെയ്ത 8,40,316, ലഭിക്കാനുണ്ടെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത സംഘാടക സമിതി കൺവീനർ ജംഷീർ കുനിങ്ങാരത്ത്, അമീർ പി.കെ അമീൻ, ഭാരവാഹികളായ സി.എം അനിൽകുമാർ, ഇസ്മായിൽ കാരക്കണ്ടി, ജിൽസ്, അസീസ് വെള്ളമുണ്ട, മുജീബ് മഞ്ചേരി, സാലിം എന്നിവർ അറിയിച്ചു. നാലം സീസണിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായും അവർ വെള്ളമുണ്ടയിൽ ആരവം സ്‌പോർട്‌സ് അക്കാദമി ആരംഭിക്കുമെന്നും അറിയിച്ചു.





Leave a Reply