April 23, 2026

ജില്ലാ ആസൂത്രണസമിതി: ജില്ലാ കളക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി

0
20240708 190753dvtdj77
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : ജില്ലാ ആസൂത്രണസമിതി ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന് യാത്രയയപ്പ് നല്‍കി. പിന്നാക്ക ജില്ലയായ വയനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാനും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ജില്ലാ കളക്ടര്‍ക്ക് സാധിച്ചതായി ഡി.പി.സി അംഗങ്ങള്‍ പറഞ്ഞു. ജില്ലാ ആസൂത്രണസമിതിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ കളക്ടര്‍ക്ക് നല്‍കി. ആസുത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിപാടിയില്‍ ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, വിവിധ വകുപ്പുകള്‍ കളക്ടര്‍ക്ക് ഉപഹാരം നല്‍കി.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായ പരിപാടിയില്‍ ആസൂത്രണ സമിതി ബോര്‍ഡ് സര്‍ക്കാര്‍ നോമിനി എ.എന്‍ പ്രഭാകരന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് പി.ആര്‍ രത്‌നേഷ്, അഡീഷണല്‍ എസ്പി വിനോദ് പിള്ള, ജനപ്രതിനിധികള്‍, ഡി.പി.സി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറായാണ് ഡോ. രേണുരാജ് ചുമതലയേല്‍ക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *