May 13, 2026

ലഹരി ഒഴുക്കിൽ വയനാട്; തടയാനായി വയനാട് പോലിസ് 

0
Img 20240717 134151
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപ്പറ്റ: കഴിഞ്ഞ ഒരു മാസത്തിനിടയിൽ ജില്ലയിൽ പലയിടങ്ങളിലായി 19 ഓളം മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. കേസിൽ 25 ആളുകളെ അറസ്റ്റ് ചെയ്തു. മുത്തങ്ങ, ബാവലി അതിർത്തികൾ വഴിയാണ് ഏറ്റവും കൂടുതൽ മയക്കുമരുന്നുകൾ പിടികൂടുന്നത്. കഞ്ചാവ്, എം.ഡി.എം.എ എന്നിവയാണ് കൂടുതലായും പിടികൂടുന്നത്. 393.65ഗ്രാം എം.ഡി.എം.എയും, 26.117 കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. എം.ഡി.എം.എയുമായി 15പേരും, കഞ്ചാവുമായി 10 പേരും പിടിയിലായി എന്നാണ് ഏകദേശ കണക്കുകൾ.

 

 

കർണാടകയിൽ നിന്നാണ് ജില്ലയിലേക്ക് കൂടുതൽ മയക്കുമരുന്നുകൾ എത്തുന്നത്. ഇത് കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തിക്കനണ് കൊണ്ടുപോകുന്നത്. 20നും 40നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് മയക്കുമരുന്ന് കേസുകളിൽ പിടിയിലാവുന്നത്. കഞ്ചാവ് കേസിൽ അറസ്റ്റിലായാൽ മൂന്ന് വർഷം തടവും 25000 രൂപ പിഴയും, എം.ഡി.എം.എ കേസിൽ അറസ്റ്റിലായാൽ 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ലഭിക്കുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *