April 17, 2026

ഉമ്മൻ ചാണ്ടി ജനമനസ്സുകൾ തൊട്ടറിഞ്ഞ നേതാവ്: സംഷാദ് മരക്കാർ

0
20240718 173210
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ഉമ്മൻ ചാണ്ടി ജനങ്ങളുടെ വിഷമതകൾ തൊട്ടറിയുകയും അവ പരിഹരിക്കുകയും ചെയ്ത ഭരണാധികാരി ആയിരുന്നെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അനുസ്മരിച്ചു. ജീവനക്കാർക്ക് എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ തക്കവണ്ണം ആനുകൂല്യങ്ങൾ അനുവദിക്കുകയും സാധാരണക്കാരോടൊപ്പം അവരുടെ പ്രശ്നപരിഹാരത്തിൽ ഭരണപരമായ ഇടപെടൽ നടത്തുകയും കേരളത്തിൻ്റെ വികസന പദ്ധതികൾക്ക് ഊടും പാവും നെയ്യുകയും ചെയ്ത നേതാവായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് മോബിഷ് . പി. തോമസ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ഹനീഫ ചിറക്കൽ, എൻ.ജെ.ഷിബു, ലൈജു ചാക്കോ, ബിജു ജോസഫ്, നിഷ മണ്ണിൽ, ഇ.വി.ജയൻ, വി.എസ്.ശരത്, പി.നാജിയ , ബെൻസി ജേക്കബ്, വി. ദേവി, പി.സി.എൽസി, കെ.ജി. പ്രശോഭ്, ജയിംസ് കുര്യൻ, പി. ശ്രീജിത്ത്കുമാർ, കെ.എ.റഹ്മത്തുള്ള തുടങ്ങിയവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *