സ്വകാര്യ ബസ്സുകളുടെ അനധികൃത സർവ്വീസ് അവസാനിപ്പിക്കണം: കോൺട്രാക്റ്റ് ക്യാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
കൽപ്പറ്റ: കഴിഞ്ഞ ദിവസം അനധികൃതമായി സർവ്വീസ് നടത്തിയ സ്വകാര്യ ബസ്സുകൾ ക്യാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ( സി സി ഓ എ ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞപ്പോൾ സ്വകാര്യ ബസ്സുടമകളും ഗുണ്ടകളും ചേർന്ന് ടുറിസ്റ്റ് ബസ്സ് ഉടമകളെ ആക്രമിച്ചതിൽ പ്രതിഷേധിച്ചും പാർട്ടി പരിപാടികൾ , കല്യാണങ്ങൾ, വിനോദ യാത്രകൾ എന്നിവയ്ക്കായി അനധികൃതമായി സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ പിടിച്ചെടുക്കണമെന്നും , ടൂറിസ്റ്റ് ബസ്സുകൾ, ട്രാവലർ തുടങ്ങി കോൺട്രാക്റ്റ് ക്യാര്യേജ് വാഹനങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കോൺട്രാക്റ്റ് ക്യാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി സി ഓ എ ) ആഭിമുഖ്യത്തിൽ വയനാട് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ച് സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ ഉദ്ഘാടനം ചെയ്തു. രാജു ഗരുഡ അധ്യക്ഷത വഹിച്ചു. എ.ജെ. റിജാസ്, കെ.ബി. രാജു കൃഷ്ണ, ഐ.സി.ഐവർ സുജിത്ത് സുധാകരൻ, നവാസ് ഇരിക്കൂർ, മണി കുറുവ, റഫീഖ് ചുങ്കം, സ്നേഹ ബാബു, വിനീഷ് നദാലിയ,തുടങ്ങിയവർ സംസാരിച്ചു. മാർഷിൻ ഫാസിൽ, രഞ്ജിത്ത് രാജ്, അരുൺ ചിന്നുംസ്, ജിബി വർഗ്ഗീസ്, ഷമീർ റോളക്സ് , അർഷാദ് പാലുകുന്നേൽ, ഒ.വി. അഭിലാഷ്, ഷുഹൈബ്, വൈശാഖ് കടത്തനാടൻ ,ഏലിയാസ് ഓർമ, തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply