എസ്.പി.സി പാസ്സിങ് ഔട്ട് പരേഡ്
കണിയാമ്പറ്റ: ജി എം.ആർ.എസ് സ്കൂൾ കണിയാമ്പറ്റയിലെ 2022-2024 വർഷത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വെള്ളിയാഴ്ച പത്ത് മണിക്ക് സ്കൂളിൽ വച്ച് നടന്നു. വയനാട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രി ജനറൽ സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിവാദ്യം ചെയ്തു സംസാരിച്ചു. എസ്. പി. സി ജില്ലാ നോഡൽ ഓഫീസർ വിനോദ് പിള്ള (അഡീഷണൽ എസ്. പി ), കമ്പളക്കാട് ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എം. എ സന്തോഷ്, ഐ ടി ഡി പി പ്രൊജക്റ്റ് ഓഫീസർ ജി. പ്രമോദ്, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി രജിത എന്നിവർ സംസാരിച്ചു. സ്നേഹനന്ദ പരേഡ് കമാൻഡറായും കെ.കെ. അനാമിക സെക്കന്റ് ഇൻ കമാൻഡറായും നയിച്ച പരേഡിൽ അവന്തിക പി രാജൻ ബെസ്റ്റ് കേഡറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
.
Leave a Reply