പാടിവയലിൽ കാട്ടാന ശല്യം
വടുവൻചാൽ: പാടിവയൽ കാടശ്ശേരി ഗ്ലെനോറയിൽ രാജഗോപാലിന്റെ വീടിന്റെ പരിസരത്ത് ഇന്നലെ രാത്രി കാട്ടാന ഇറങ്ങി നഷ്ടങ്ങൾ വരുത്തി. വീടിന്റെ പരിസരം മുഴുവനും കാട്ടാന നശിപ്പിച്ചു. ഏകദേശം 25000 രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായി. ഈ പ്രദേശങ്ങളിൽ പലയിടത്തായി കാട്ടാനയുടെ ശല്യം അതിരൂക്ഷമാണ്. എത്രയും പെട്ടെന്ന് അധികൃതർ ഇടപെട്ട് ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Leave a Reply