September 8, 2024

കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ്സ് (ഐ എൻ ടി യു സി ) പ്രക്ഷോഭത്തിലേക്ക് 

0
20240723 181241

കൽപ്പറ്റ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രത്യക്ഷ സമരപരിപാടികൾ സ്വീകരിക്കാൻ കൽപ്പറ്റയിൽ ചേർന്ന കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ്സ് (ഐ എൻ ടി യു സി ) വയനാട് ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. ഡിടിപിസി , ഡി എം സി ജീവനക്കാരുടെയും ദിവസവേതന ജീവനക്കാരുടെയും ശമ്പള പരിഷ്‌ക്കരണം ഉടൻ നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സർക്കാർ പ്രഖ്യാപിച്ചതും സംസ്ഥാനത്തെ മറ്റെല്ലാ ഡിഎംസി,ഡിടിപിസി ജീവനക്കാർക്കും നൽകിവരുന്നതുമായ ഇടക്കാല ആശ്വാസം എല്ലാ ജീവനക്കാർക്കും മുൻകാല പ്രാബല്യത്തോടെ ബാധകമാക്കണമെന്നും ജീവനക്കാരുടെ മെഡിക്കൽ അവധി, ആർജിത അവധി എന്നിവ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പത്തു വർഷ സർവീസ് പൂർത്തിയാക്കിയ ഡിഎംസി , ഡിടിപിസി തൊഴിലാളികൾക്ക് ശമ്പള സ്കെയിൽ ബാധകമാക്കണമെന്നും ഡിഎംസി ജീവനക്കാരോടും ദിവസവേതനക്കാരോടും അധികൃതർ കാണിക്കുന്ന വ്യത്യസ്ത സമീപനത്തിലും യോഗം അതൃപ്തി രേഖപ്പെടുത്തി. കാലവർഷം പാരമ്യത്തിലെത്തിയിട്ടും ജീവനക്കാർക്ക് നൽകിവരുന്ന മഴക്കോട്ടുകൾ വിതരണം ചെയ്തിട്ടില്ല. യൂണിഫോം അനുവദിച്ചു നൽകിയിട്ടും വർഷങ്ങളായിരിക്കുകയാണ് . ടൂറിസം കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഏർപ്പെടുത്താതെയും ജീവനക്കാർക്ക് പ്രാഥമിക ആനുകൂല്യങ്ങൾ പോലും നൽകാതെയും ഭീമമായ തുക ചിലവഴിച്ച് മഡ് ഫെസ്റ്റ് പോലുള്ള മാമാങ്കങ്ങൾ സംഘടിപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. സി എസ്സ് ആർ ഫണ്ടുപയോഗിച്ച് അടിസ്ഥാന സൗകര്യ വികസനത്തിനായി ടൂറിസം കേന്ദ്രങ്ങളിലേക്ക് കാനറാ ബാങ്ക് നൽകിയ വിലപിടിപ്പുള്ള കംപ്യൂട്ടറുകളും സാമഗ്രികളും ജില്ലാ ഓഫീസിൽ പൊടിപിടിച്ചു നശിക്കുകയാണ്. ടൂറിസം കേന്ദ്രങ്ങളുടെ മിക്കതിന്റെയും അവസ്ഥ പരിതാപകരമാണ്. ജീവനക്കാർക്കുണ്ടായിരുന്ന ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടക്കാതെ റദ്ധ് ആയിരിക്കുന്നു.

 

ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മുഴുവനും അടഞ്ഞു കിടക്കുന്നതുമൂലം തൊഴിലാളികളും കുടുംമ്പങ്ങളും പട്ടിണിയിലാണ്. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു .

 

കൺവെൻഷൻ (ഐ എൻ ടി യു സി ) ജില്ലാ പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ജയപ്രസാദ് സി, സുമാദേവി കെ എൻ , ബൈജു തോമസ്, പോൾ എടക്കൽ, ജോമോൻ, ഷൈനി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *