കേന്ദ്ര ബജറ്റ് യുവജനങ്ങളോടുള്ള വെല്ലുവിളി യൂത്ത് കോണ്‍ഗ്രസ്
കല്‍പ്പറ്റ : കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 2024 കേന്ദ്ര ബജറ്റ് ഇന്ത്യയിലെ യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബിജെപിയുടെ ശിങ്കിടി മുതലാളിമാര്‍ക്കും സില്‍ബന്ധി സംസ്ഥാനങ്ങള്‍ക്കും വേണ്ടിയുള്ള ബജറ്റാണെന്നും ആരോപിച്ചു യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹര്‍ഷല്‍ കോന്നാടന്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഫെബിന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജകമണ്ഡലം സെക്രട്ടറിമാരായ പ്രതാപ് കല്‍പ്പറ്റ,രമ്യ ജയപ്രസാദ് സുനീര്‍ ഇത്തിക്കല്‍,പി പി ഷംസുദ്ധീന്‍,അര്‍ജുന്‍ ദാസ്,ഷൈജു കെ ബി,ഷനൂബ് എം വി,ഫാത്തിമ സുഹറ,വിഷ്ണു എന്‍ കെ,അമല്‍ എസ്,ജംഷീര്‍ ബൈപ്പാസ്, അശ്വിന്‍നാഥ് കെ പി അഭയ് മാധവ് തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply