ഷമീം പാറക്കണ്ടി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റാവും
കൽപ്പറ്റ: മുസ് ലിം ലീഗിലെഷമീം പാറക്കണ്ടി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റാവും.ലീഗ് യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമായി. ഔദ്യോഗിക പ്രഖ്യാപനം ജൂലൈ 31 ന് ശേഷം ഉണ്ടാകും. യു.ഡി.എഫിലെ ധാരണ പ്രകാരം നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിലെ വി.ജി. ഷിബു ജൂലൈ 31ന് രാജിവെക്കാൻ തീരുമാനമായതോടെയാണ് മുസ് ലിം ലീഗിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്. ധാരണ പ്രകാരം കഴിഞ്ഞ ജൂണിൽ കോൺഗ്രസിലെ വി.ജി. ഷിബു രാജിവെക്കേണ്ടതായിരുന്നു. എന്നാൽ രാജിവെക്കാത്തിനെ തുടർന്ന് യു.ഡി.എഫിൽ തർക്കം ഉടലെടുത്തിരുന്നു. എന്നാൽ, യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ എം.എൽ.എ ഉൾപ്പടെയുള്ളവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലാണ് കോൺഗ്രസിലെ വി.ജി. ഷിബു ജൂലൈ 31ന് രാജിവെക്കാൻ തീരുമാനമായത്.





Leave a Reply