ജനകീയ സദസ്സ്; നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം
കൽപ്പറ്റ : മോട്ടോര്‍ വാഹനവകുപ്പ് ജില്ലയിലെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിനായുള്ള റൂട്ട് ഫോര്‍മുലേഷന്റെ ഭാഗമായി ആഗസ്റ്റ് രണ്ടാം വാരം ജനകീയ സദസ്സ് നടത്തുന്നു. ജില്ലയിലെ എം.എല്‍.എ മാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് സെക്രട്ടറിമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, മറ്റ് തദ്ദേശ സ്ഥാപനമേധാവികള്‍, പോലീസ്, പൊതുമരാമത്ത് വകുപ്പ്, ത്രിതല പഞ്ചായത്ത് എഞ്ചിനീയറിങ്ങ് വിഭാഗം, കെ.എസ്.ആര്‍.ടി.സി, ബസ്സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, റസിഡന്‍സ് അസോസിയേഷന്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ജനകീയ സദസ്സ് നടക്കുക. ജില്ലയിലെ യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിനും ലാഭകരവും ജനോപകാരപ്രദവുമായ റൂട്ടുകള്‍ കണ്ടെത്തുകയുമാണ് ലക്ഷ്യം. പൊതുജനങ്ങള്‍ക്കും ജനകീയ സദസ്സിലേക്ക് മുന്‍കൂറായി നിര്‍ദ്ദേശം സമര്‍പ്പിക്കാം. നിര്‍ദ്ദേശങ്ങള്‍ പ്രദേശത്തെ വാര്‍ഡ് മെമ്പര്‍മാര്‍ സ്വീകരിച്ച് പഞ്ചായത്ത് പ്രസിഡന്റുമാര്‍ മുഖേന ജനകീയ സദസ്സിന് മുമ്പായി ആര്‍.ടി. ഒയ്ക്ക് സമര്‍പ്പിക്കണം. ഗതാഗതവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മോട്ടോര്‍ വാഹനവകുപ്പ് സെക്ഷന്‍ 68 (സി.എ) പ്രകാരമാണ് റൂട്ട് ഫോര്‍മേഷന്‍ നടപ്പാക്കുന്നത്.
.
Leave a Reply