ഗോത്ര മേഖലയിലെ പദ്ധതികള്‍;ജില്ലാതല അവലോകന യോഗം നാളെ
കൽപ്പറ്റ : സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് പദ്ധതികളുടെ ജില്ലാതലത്തിലുള്ള അവലോകനം വെള്ളിയാഴ്ച വയനാട്ടില്‍ തുടങ്ങും. പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍.കേളുവിന്റെ നേതൃത്വത്തിലാണ് കളക്‌ട്രേറ്റ് എ.പി.ജെ ഹാളില്‍ രാവിലെ 9.30 മുതല്‍ അവലോകന യോഗം നടക്കുക. ജില്ലയിലെ എം.എല്‍.എ മാര്‍, മറ്റു ജനപ്രതിനിധികള്‍, വിവിധ വകുപ്പത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പുകളുടെ പദ്ധതികള്‍ സംയുക്തമായാണ് അവലോകനം ചെയ്യുക. പദ്ധതികളുടെ മുന്നേറ്റം കാര്യക്ഷമതകള്‍ ലക്ഷ്യപൂര്‍ത്തീകരണം എന്നിവയെല്ലാം അവലോകന യോഗത്തില്‍ വിലയിരുത്തും. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും ഇതുവരെ നടപ്പാക്കിയതും മുന്നേറാനുമുള്ള പദ്ധതികള്‍ പ്രത്യേകം ചര്‍ച്ച ചെയ്യും. ഗോത്രമേഖലയിലെ വിവിധ പദ്ധതികള്‍, പുരോഗതികള്‍ തുടങ്ങിവയെല്ലാം അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്യും. ആദിവാസി ജനവിഭാഗത്തിന്റെ സമഗ്രമായ ഉന്നമനത്തിനായി ജില്ലകള്‍ തോറും അവലോകനം നടത്തി മാസ്റ്റര്‍ പ്ലാന്‍ രൂപകല്‍പ്പന ചെയ്യുകയെന്നതാണ് ലക്ഷ്യം. ജൂലായ് 29 ന് പാലക്കാട്, ആഗസ്റ്റ് 5 ന് കണ്ണൂര്‍, 6ന് കാസറഗോഡ്, 8ന് കൊല്ലം, 12 ന് തൃശ്ശൂര്‍, 13 ന് എറണാകുളം, 16 ന് കോഴിക്കോട്, 21 ന് തിരുവനന്തപുരം, 22 ന് ആലപ്പുഴ, 23 ന് കോട്ടയം, 24 ന് പത്തനംതിട്ട, 30 ന് ഇടുക്കി ജില്ലകളില്‍ മന്ത്രി ഒ.ആര്‍.കേളവിന്റെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ നടക്കും.
അവലോകന യോഗത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലയിലെ പദ്ധതികള്‍ സംബന്ധിച്ച പവര്‍ പോയിന്റെ പ്രസന്റേഷന്‍ നടത്തും. മേഖലയിലെ അടിസ്ഥാന വിവരങ്ങളും, ഭൂരഹിതര്‍, ഭവനരഹിതര്‍, അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലയിലെ മൊത്തം വകയിരുത്തലും, ചെലവഴിക്കലും ജില്ലാതല വികസന സാധ്യതകളും പ്രശ്നങ്ങളും അവലോകനത്തില്‍ ഉള്‍പ്പെടുത്തും. 2024-25 വര്‍ഷത്തെ എസ്.സി.പി., ടി.എസ്.പി. വിനിയോഗം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ത്രിതല പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവ തരംതിരിച്ച് അവലോകനം ചെയ്യും.
Leave a Reply