കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണ; പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്
പയ്യമ്പള്ളി: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പയ്യമ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു കൊടുത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. സ്വന്തമായി ഭൂരിപക്ഷമില്ലാതെ ബിജെപിക്ക് ഭരണം നിലനിർത്താൻ വേണ്ടി മാത്രമായുള്ള ബജറ്റ് ആയി ഇത് മാറിയെന്നും ബീഹാറിനും ആന്ധ്രക്കും ഫണ്ടുകൾ വാരി കൊടുത്തപ്പോൾ കേരളത്തെ പാടെ മാറ്റി നിർത്തിയെന്നും കർഷകർക്ക് യുവജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. ഒണ്ടയങ്ങാടി പോസ്റ്റ് ഓഫീസിൽ മുന്നിൽ നടത്തിയ പ്രതിഷേധം യൂത്ത് കോൺഗ്രസ് നിയോജകമുള്ള സെക്രട്ടറി പ്രിയേഷ് തോമസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡന്റ് ജിതിൻ രാജ് അധ്യക്ഷതവഹിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കൾ ബെന്നി ചേലക്കൽ ചന്ദ്രൻ ജോർജ് ഷാജി നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply