സ്‌നേഹ സദസ്സും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു
കൽപ്പറ്റ : വയനാട് ജില്ലാ ഗ്ലോബല്‍ കെഎംസിസി 2024 റിലീഫ് ഫണ്ട് വിതരണവും ,ഈ വര്‍ഷത്തെ ഹജ്ജ് വളണ്ടിയറായി സേവനം അനുഷ്ഠിച്ച ഇപ്പോള്‍ നാട്ടിലുള്ള പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങും നടന്നു. ജില്ലയിലെ എല്ലാ കെഎംസിസി പ്രവര്‍ത്തകരും പങ്കെടുത്തു. പരിപാടി വയനാട് ജില്ലാ മുസ്ലിം ലീഗ് ജ: സെക്രട്ടറി ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ മണ്ഡലം മുസ്ലിംലീഗിന്റെയും യൂത്ത് ലീഗിന്റെയും എസ്. ടി. യുവിന്റെയും വനിതാ ലീഗിന്റെയും എം.എസ്.എഫിന്റെയും കെ.എം.സി.സിയുടെയും നേതാക്കള്‍ പരിപാടിയില്‍ സംബന്ധിച്ചു.റഷീദ് കാതിരി സ്വാഗതം പറഞ്ഞു.ബാജി ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു.പി ഇസ്മായില്‍ .റസാഖ് കല്‍പറ്റ കെ ഹാരീസ് ടി ഹംസ , എംപി നവാസ്, ഫസ ല്‍, മൈമൂന കെകെ സി കെഎംസി സി നേതാക്കളായ മുഹമ്മദലി റിയാസ് പികെ, റഫീഖ് ‘മുജീബ് ,നാസര്‍ വാകേരി അഷ്‌റഫ് കല്ലടാസ് തുടങ്ങിയവര്‍ സംസാരിച്ചു .അഞ്ചു ലക്ഷം രൂപയോളം നിര്‍ദ്ധനരായ രോഗികള്‍ക്ക് നല്കി. നാസര്‍ ചെതലയം നന്ദി പറഞ്ഞു.





Leave a Reply