ഓർമ്മ പെരുന്നാളും തീർത്ഥാടന പദയാത്രയും
മാനന്തവാടി: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ശില്പിയായ മാർ ഈ വാനിയോസ് വലിയ മെത്രാപ്പോലീത്തയുടെ 71 മത് ഓർമ്മ പെരുന്നാൾ 2024 ജൂലൈ 28-ന് കാട്ടിക്കുളം മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ വെച്ച് ആചരിക്കുമെന്ന് മേഖലാ പ്രോട്ടോ വികാരി ഫാദർ റോയി വലിയപറമ്പിൽ, മേഖല അജപാലന സമിതി സെക്രട്ടറി ബേബി നീർക്കുഴി എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9 മണിക്ക് മുള്ളൻകൊല്ലി സെന്റ് ജോർജ് ദേവാലയത്തിൽ നിന്നും തീർത്ഥാടന പദയാത്ര ആരംഭിക്കും. തുടർന്ന് 10 മണിക്ക് കാട്ടികുളം സെന്റ് പീറ്റർ ദേവാലയത്തിൽ പദയാത്രയെ പ്രോട്ടോ വികാരി ഫാദർ റോയി വലിയപറമ്പിൽ സ്വീകരിക്കും.
തുടർന്ന് മേഖലാ വൈദികരുടെ നേതൃത്വത്തിൽ ആഘോഷമായ സമൂഹ ബലി അർപ്പിക്കും. ഫാദർ ഗീവർഗീസ് പുത്തുകാട്ടിൽ മുഖ്യകാർമികനാകും. തുടർന്ന് നടത്തപ്പെടുന്ന പൊതുസമ്മേളനം പട്ടികജാതി പട്ടികവർഗ്ഗ വികസന ക്ഷേമ വകുപ്പ് മന്ത്രി ഒ .ആർ. കേളു ഉദ്ഘാടനം ചെയ്യും. ബത്തേരി രൂപത എപ്പിസ്കോപ്പിൽ വികാരിയും മേഖലാ പ്രോട്ടോ വികാരിയുമായ ഫാദർ റോയി വലിയപറമ്പിൽ അധ്യക്ഷത വഹിക്കും. റിട്ടയേഡ് എസ്പി പ്രിൻസ് എബ്രഹാം അനുസ്മരണ സന്ദേശം നൽകും. ‘എല്ലാവർക്കും ഭൂമി എല്ലാവർക്കും ഭവനം’ പദ്ധതിയുടെ ഭാഗമായി സ്നേഹദീപം ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽദാനം മന്ത്രി നിർവഹിക്കും. രൂപതാ തലത്തിൽ സഭാതാരം അവാർഡ് നേടിയ ഷാജി കൊയിലേരിയെയും വിവിധ തലങ്ങളിൽ മികവ് തെളിയിച്ച മറിയ കുട്ടി വെൺമണി, ബേബി മാസ്റ്റർ, ലൗലി പൗലോസ്, ലിന്റോ ജോസഫ്, ആൻ മരിയ എന്നിവരെയും കേരള യൂണിവേഴ്സിറ്റി പരീക്ഷയിൽ സുവോളജി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ മിൽഡ മത്തായിയെയും ആദരിക്കും. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തപ്പെടും. ബിജു നാരേക്കാട്ട്, സിസ്റ്റർ മൃദുല, റോസ്മി, ഫാദർ ജോൺ പനച്ചിപറമ്പിൽ ബേബി എന്നിവർ സംസാരിക്കും.
Leave a Reply