വന്യമൃഗശല്യം-ജനകീയ സമിതി യോഗം ചേര്‍ന്നു
കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ താഞ്ഞിലോട്, ചുളിക്ക, കടൂര്‍, നെല്ലിമുണ്ട പ്രദേശങ്ങളില്‍ തുടരെയുണ്ടാകുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടി കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ. ടി. സിദ്ദിഖിന്റെ നേതൃത്വത്തില്‍ ജനകീയ സമിതി യോഗം ചേര്‍ന്നു.
കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് യോഗത്തില്‍ ശക്തമായ ആവശ്യമുയര്‍ന്നു. പ്രദേശങ്ങളിലെ അണഞ്ഞ തെരുവ് വിളക്കുകള്‍ പുനസ്ഥാപിക്കും. റിസോര്‍ട്ടുകളില്‍ നിന്നും രാത്രി കാലങ്ങളില്‍ ഉയരുന്ന ശബ്ദങ്ങള്‍ കാട്ടാനകള്‍ക്ക് നാട്ടില്‍ ഇറങ്ങുന്നതിന് കാരണമാവുന്നുണ്ടെന്ന് യോഗത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു. സ്വകാര്യ എസ്റ്റേറ്റുകളുടേയും ഫോറസ്റ്റ് അതിര്‍ത്തി ഭാഗങ്ങളിലേയും അടിക്കാടുകള്‍ ഉടന്‍ വെട്ടിമാറ്റുന്നതിന് യോഗത്തില്‍ തീരുമാനിച്ചു. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഫെന്‍സിങ്, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാക്കിയ പ്രൊപ്പോസല്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഉടന്‍ തന്നെ എസ്റ്റേറ്റ് ഉടമകളുടെയും, കെഎസ്ഇബി, റവന്യൂ വകുപ്പ് എന്നിവരുടെയും യോഗം എംഎല്‍എയുടെ അധ്യക്ഷതയില്‍ വിളിച്ച് ചേര്‍ക്കും.
യോഗത്തില്‍ അഡ്വ.ടി. സിദ്ദിഖ് എംഎല്‍എ, മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് കെ. ബാബു, വൈസ് പ്രസിഡണ്ട് രാധാ രാമസ്വാമി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ രാജു ഹെജമാടി, ബി. നാസര്‍, പഞ്ചായത്ത് അംഗങ്ങളായ സുനീറ, രാധ വി, മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ സഞ്ജയ്കുമാര്‍ ഐ.പി, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ശ്രീജിത്ത് കെ.പി, സി. ശിഹാബ്, സൈതലവി, അബ്ദുല്‍സലാം, മന്‍സൂര്‍ പി.എം, ബി.സുരേഷ്ബാബു, ഒ.വി റോയി, റോഷ്‌ന യൂസഫ്, ജനകീയ സമിതി അംഗങ്ങളും പങ്കെടുത്തു.
Leave a Reply