September 8, 2024

യുവാവിനെ മർദിച്ച് ഗുരുതര പരിക്കേൽപ്പിച്ചയാൾ പിടിയിൽ 

0
Img 20240728 Wa01152

 

– പിടിയിലായത് മുൻപ് കാപ്പ ചുമത്തപ്പെട്ട നിരവധി കേസുകളിലെ പ്രതി

 

കൽപ്പറ്റ: യുവാവിനെ മർദിച്ച് ഗുരുതര പരിക്കേൽപ്പിച്ചയാൾ പിടിയിൽ. സ്ഥിരം കുറ്റവാളിയായ മുട്ടിൽ കൊട്ടാരം വീട്ടിൽ കൊട്ടാരം ഷാഫി എന്ന മുഹമ്മദ്‌ ഷാഫി(38)യെയാണ് കല്പറ്റ പോലീസ് പിടികൂടിയത്. ഈ മാസം 25-ന് വ്യാഴാഴ്ച പുലർച്ചെ മുട്ടിൽ ടൗണിൽ വെച്ച് ഒരു മണിയോടെയാണ് സംഭവം. മീനങ്ങാടി സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. യുവാവിന്റെ സുഹൃത്തിനെ കയ്യേറ്റം ചെയ്തത് തടയാൻ ശ്രമിച്ചപ്പോഴാണ് അതി ക്രൂരമായി അടിച്ചു പരിക്കേൽപ്പിക്കുകയും കല്ല് കൊണ്ട് തലയ്ക്കും മുഖത്തും അടിക്കുകയും പരാതിക്കാരന്റെ പല്ല് പൊട്ടി ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്തത്.

 

 

 

 

 

 

 

 

 

 

കവർച്ച, മോഷണം, ലഹരിക്കടത്ത്, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഷാഫി കാപ്പ ചുമത്തപ്പെട്ട് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു. സംഭവത്തിന്‌ ശേഷം യുവാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് മുങ്ങാൻ പദ്ധതിയിട്ട പ്രതിയെ ശനിയാഴ്ച വീട്ടിൽ വച്ച് പിടികൂടുകയായിരുന്നു. കല്പറ്റ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്. ഓ എ.യു ജയപ്രകാശിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ടി അനീഷ്, എൻ.വി ഹരീഷ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഫൽ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *