April 29, 2026

വയനാട്ടിലെ ജീവനുകൾക്ക് വില കൽപ്പിക്കത്ത മെഡിക്കൽ കോളേജ് ആയി മാനന്തവാടി മെഡിക്കൽ കോളേജ്; മുസ്ലിം യൂത്ത് ലീഗ് 

0
20240728 154720
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :മാനന്തവാടി ദ്വാരക സ്കൂളിൽ ഭക്ഷ്യ വിഷബാധ കാരണം പ്രയാസം അനുഭവിക്കുന്ന സാഹചര്യം, കാലാവസ്ഥ വ്യധിയാനം കാരണം ഉള്ള രോഗവസ്ഥ, ഇത്തരം സാഹചര്യങ്ങളിൽ ജനങ്ങളുടെ ജീവന് കാവൽ നിൽക്കേണ്ട മെഡിക്കൽ ഡിപ്പാർട്ട് മെന്റും മെഡിക്കൽ കോളേജും വയനാട്ടിലെ ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ആരോപിച്ചു.

ഭക്ഷ്യ വിഷബാധ ഏറ്റ വിദ്യാർത്ഥികളെ കൊണ്ടുവന്നപ്പോൾ തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കാൻ പോലും മനസ്സ് കാണിക്കാത്ത ഡോക്ടർമാർ മെഡിക്കൽ കോളേജിന് അപമാനം ആണെന്നും പറഞ്ഞു.

ഇന്നും ഡോക്ടർമാരുടെ ലീവിൽ പോക്കും ആവശ്യമായ പോസ്റ്റിംഗുകൾ ഇല്ലാത്തതും ജനങ്ങളെ വലക്കുന്നു.

മെഡിക്കൽ കോളേജിന്റെ വിഷയത്തിൽ മാനന്തവാടി എം എൽ എ കൂടിയായ മന്ത്രി ഒ ആർ കേളു അടിയന്തര ഇടപെടൽ നടത്തിയില്ലങ്കിൽ വസതിയിലേക്കുള്ള മാർച്ച്‌ അടക്കമുള്ള സമര പ്രക്ഷോഭങ്ങൾ യൂത്ത് ലീഗ് ഏറ്റ് എടുക്കേണ്ടി വരും എന്ന് മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം, സെക്രട്ടറി ശിഹാബ് മലബാർ, ട്രഷറർ അസീസ് വെള്ളമുണ്ട എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *