May 13, 2026

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം

0
20240826 175401
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയൻ 4 വർഷമായി പൂഴ്ത്തിവെച്ചിരുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് കോടതി ഇടപെടലിന്‍റെ ഭാഗമായി വെളിച്ചം കണ്ടപ്പോൾ റിപ്പോർട്ടിലെ പല പ്രസക്ത ഭാഗങ്ങളും ഒഴിവാക്കി പരസ്യപ്പെടുത്തിയത് പ്രതികളായ വേണ്ടപ്പെട്ട പലരെയും സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും, ഇപ്പോള്‍ സർക്കാർ തീരുമാനിച്ച ഏഴംഗ കമ്മിറ്റിയെ ഉപയോഗിച്ച് കാലതാമസം വരുത്തി പ്രസ്തുത റിപ്പോർട്ടിനെ തകിടം മറിക്കാനാണെന്നും, ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവന്ന്‍ തക്കതായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും അവശ്യപ്പെട്ടുകൊണ്ട് വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 10 മണിക്ക് വയനാട് ജില്ലാ കളക്ടറേറ്റിന്‍റെ മുമ്പിൽ നൂറ്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന ധർണ നടത്തുവാൻ തീരുമാനിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *