May 13, 2026

ദുരന്തബാധിതർക്ക് സഹായം; വെബ്സൈറ്റുമായി വിസിൽ ബ്ലോവേഴ്‌സ് ഫോറം

0
20240826 154254
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: ദുരന്ത ബാധി തർക്ക് അർഹമായ സേവനങ്ങൾ ലഭ്യമാക്കാൻ വെബ്സൈറ്റ് രൂപകൽപന ചെയ്തതായി വിസിൽ ബ്ലോവേഴ്സ് ഫോറം ഭാരവാഹികൾ വയനാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ദുരന്തബാധിതരെ സഹായിക്കാൻ സന്നദ്ധരാകുന്ന സമൂഹ്യ രാഷ്ട്രീയ സാംസ്കാരിക സംഘടനകൾക്കും എൻ.ജി.ഒകൾക്കും സർക്കാർ ഏജൻസികൾക്കും അവരവരുടെ വെബ്സൈറ്റുകളിൽ നിന്ന് തന്നെ ഉപയോഗിക്കാവുന്ന തരത്തിലാണ് വെബ്സൈറ്റിൻ്റെ രൂപകൽപ്പന.

 

 

കോഴിക്കോട് എൻ.ഐ.ടിയിലെ കംപ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർഥികളാണ് വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. താൽപര്യമുള്ള സന്നദ്ധ സംഘടനകൾക്ക് വൈബ് ആപ് എന്ന രീതിയിൽ ഇത് വികസിപ്പിച്ച് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് ganeshgbm@redffmail. com എന്ന വിലാസത്തിൽ ബന്ധപ്പെടാം. ദുരന്ത പശ്ചാത്തലത്തിൽ നേരത്തെ അധികൃതർക്ക് നൽകിയ ഇൻവെന്റ്ററി ആപ് പൂർണതോതിൽ ഉപയോഗ പ്പെടുത്തിയിട്ടില്ലെന്നും അഡ്വ. എം.ജി ശ്രീകുമാർ, വന്ദന ഷാജു, ജ്വാല എൻ. ജി.ഒ ഡയരക്ടർ ദിനേശ്, നെഹ്റു യുവകേന്ദ്ര പ്രതി നിധി അഭിജിത്ത്, കെ.എസ് ശ്യാൽ, വിസിൽ ബ്ലോവർ ഫോറം പ്രതിനിധി ഡോ. ബി. ഗണേഷ്, അജ്‌മൽ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *