കുറ്റ്യാടി ചുരം റോഡിൽ ചെറിയ രീതിയിൽ മണ്ണിടിച്ചൽ
ചുങ്കക്കുറ്റി: കുറ്റ്യാടി ചുരത്തിൽ ചുങ്കക്കുറ്റിക്ക് സമീപം വെള്ളം കെട്ടിക്കിടക്കുന്ന ഇടത്തോട് ചേർന്ന് റോഡിൻ്റെ സംരഷണഭിത്തി ഇടിയൽ ഭീഷണിയിലാണ്. ഇന്നലെ ഓവുചാൽ അടഞ്ഞ് റോഡിൽ വെള്ളം കെട്ടിക്കിടന്ന് സംരക്ഷണ ഭിത്തിയിലൂടെ വെള്ളം താഴേക്ക് ഒഴുക്കിയതിനെത്തുടർന്നാണ് സംരക്ഷണ ഭിത്തിക്കും റോഡിനും ബലക്ഷയം സംഭവിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ശക്തമായ മഴയിൽ ചുങ്കക്കുറ്റിയിൽ വീണ്ടും വെള്ള ക്കെട്ട് രൂപപ്പെട്ടാൽ ഇവിടം പൂർണമായും ഇടിഞ്ഞ് കുറ്റ്യാടി ചുരം വഴിയുള്ള വാഹനഗതാഗതം നിലക്കുന്നതിനു വരെ കാരണമായേക്കാം. അധികൃതർ അടിയന്തരമായി ഇടപെട്ട് ആവശ്യമായ മുൻകരുതൽ പ്രവർത്തികൾ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.





Leave a Reply