September 17, 2024

ദുരന്തമേഖലയിലെ കുട്ടികളുടെ ക്ഷേമത്തിന് ബാലാവകാശ കമ്മീഷന്‍റെ സമഗ്ര പദ്ധതി

0
20240802 183311

കൽപ്പറ്റ : വയനാട് ദുരന്ത മേഖലയിലെ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പദ്ധതി തയാറാക്കുമെന്ന് ചെയർമാന്‍ കെ.വി. മനോജ് കുമാർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തിന്‍റെ ആഘാതത്തിൽ കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ മനസിലാക്കി സമഗ്രമായ പദ്ധതിയാണ് കമ്മീഷന്‍ ആലോചിക്കുന്നത്. മജീഷ്യൻ ഗോപിനാഥ് മുതുകാട്, സൈക്കോളജിസ്റ്റ് അനിൽകുമാർ എന്നിവർക്കൊപ്പമാണ് ചെയർമാന്‍ ക്യാമ്പുകളിലെത്തിയത്.

 

വടുവൻ ചാൽ ഗവൺമെൻറ് ഹൈസ്കൂൾ, അരപ്പറ്റ സി.എം.എസ് ഹയർ സെക്കണ്ടറി സ്കൂൾ, മേപ്പാടി ഗവ. ഹയർ സെക്കണ്ടറി സ്കൂള്‍, സെന്‍റ് ജോസഫ് യു.പി, ഗേള്‍സ് ഹയർ സെക്കണ്ടറി സ്കൂളുകൾ എന്നിവയടക്കമുള്ള ക്യാമ്പുകളിൽ ചെയർമാനും സംഘവും സന്ദര്‍ശനം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *