April 18, 2026

സ്വകാര്യ ബസ്സുകളുടെ ത്രൈമാസ നികുതി ഒഴിവാക്കി തരണമെന്ന്, സ്വകാര്യ ബസ്സുടമകൾ

0
20240803 145518
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഉരുൾപൊട്ടൽ മഹാദുരന്തം വിതച്ച വയനാട് ജില്ലയിൽ ദിവസങ്ങളായി സ്വകാര്യ ബസ്സുകൾക്ക് സർവീസ് നടത്തുവാൻ സാധിച്ചിട്ടില്ല.

ജൂൺ ജൂലൈ മാസങ്ങളിൽ മഴക്കാലം മൂലം ബസ്സുകളുടെ വരുമാനത്തിൽ വൻ കുറവ് നേരിട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് മഹാ ദുരന്തവും നേരിട്ടത്. ഈ പ്രത്യേക സാഹചര്യത്തിൽ ബസ് വ്യവസായത്തെ നിലനിർത്തുന്നതിന് വേണ്ടി ത്രൈമാസ നികുതി ഒഴിവാക്കി തരണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ വയനാട് ജില്ല കമ്മിറ്റി ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.

 

യോഗത്തിൽ പ്രസിഡണ്ട്‌ ശിവൻ ഗോപിക. സെക്രട്ടറി എൽദോ ട്രഷറർ കെ വി പൗലോസ്. വൈസ് പ്രസിഡന്റ് സന്തോഷ്. ജോയിൻ സെക്രട്ടറി ജിനേഷ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *