April 17, 2026

വയനാടിന്‍റെ കണ്ണീരൊപ്പാന്‍ കരുതലായി തണലായി തണല്‍ പരിവാര്‍ കുടുംബാംഗങ്ങള്‍

0
Img 20240806 165313
By ന്യൂസ് വയനാട് ബ്യൂറോ

 

നോവിന്‍ പെരുമഴക്കാലത്തിലൂടെ കണ്ണീര്‍ മഴയുടെ മരണ തുരുത്തായി മാറിയ വയനാട് ജില്ലയിലെ ദുരന്തത്തില്‍ വേദനിച്ചുകൊണ്ട് രാജ്യത്തിനാകമാനം മാതൃകാപൂര്‍ണമായി തണല്‍ പരിവാറിന്‍റെ സഹജീവനം കാരുണ്യ പദ്ധതി. ഉരുള്‍പൊട്ടലില്‍ ഉള്ളം തകര്‍ന്നു മരണ തുരുത്തായി മാറിയ വയനാടിന്‍റെ ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസവുമായി സംസ്ഥാനത്തെ ഭിന്നശേഷി കുടുംബങ്ങളുടെ ക്ഷേമ സംഘടന തണല്‍ പരിവാറിന്‍റെ നേതൃത്വത്തില്‍ ശേഖരിച്ച പുതുവസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പെരുമ്പാവൂര്‍ എം.എല്‍.എ അഡ്വ എല്‍ദോസ് കുന്നപ്പള്ളി നഗരസഭ ചെയര്‍മാന്‍ പോള്‍ പാത്തിക്കല്‍ എന്നിവര്‍ ചേര്‍ന്ന് തണല്‍ പരിവാര്‍ സഹജീവന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി.

 

 

 

650 ഓളം പേര്‍ക്കുള്ള ഉടയാടകളും അനുബന്ധ വസ്തുക്കളും അണ് തണല്‍പരിവാര്‍ ഭിന്നശേഷി ക്ഷേമ സംഘടന സ്വരൂപിച്ച് കൈമാറിയത്. ഓണാഘോഷത്തിന് മുന്നോടിയായി എക്സിബിഷന്‍ നടത്താന്‍ സ്വരൂപിച്ച് തയ്യാറാക്കി വച്ചിരുന്ന വസ്തുക്കളും തുകയും എല്ലാം തണല്‍ പരിവാര്‍ വയനാടിന്‍റെ ദുരന്തമുഖത്തേക്ക് നല്‍കി മാതൃകയായി.

ഒരു വയസ്സ് മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെയുള്ള ഓണക്കോടികളും ഇതില്‍ ഉള്‍പ്പെടും. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല മുഖ്യകേന്ദ്രത്തിലെ സംഗീത വിദ്യാര്‍ത്ഥിനി കെ.എന്‍ റിദമോള്‍ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലെ കുഞ്ഞുമക്കള്‍ക്കുള്ള ഉടയാടകളും പുത്തന്‍ ഉടുപ്പുകളും കൈമാറിയത് വേറിട്ട അനുഭവമായി.

 

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഭിന്നശേഷി ക്ഷേമ സംഘടന തണല്‍ പരിവാറിന്‍റെ നേതൃത്വത്തില്‍ വയനാടിന് കരുതലാകുന്ന സഹജീവനം പദ്ധതി നടപ്പിലാക്കിയതെന്ന് ദുരിതാശ്വാസ സാമഗ്രികള്‍ ഏറ്റുവാങ്ങിയ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. തണല്‍ പരിവാറിന്‍റെ നേതൃത്വത്തില്‍ ഭിന്നശേഷിത്വമുള്ള കുട്ടികളും കാഴ്ച്ച പരിമിതര്‍, ചലനപരിമിതര്‍, ബുദ്ധി പരമായ വെല്ലുവിളികള്‍, കേള്‍വി, സംസാര പരിമിതികള്‍, വീല്‍ചെയറില്‍ കഴിയുന്ന ഭിന്നശേഷി കുടുംബങ്ങളുടെ കരുതലും സ്നേഹവും നമ്മുടെ നാടിന്‍റെ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതായി മാറിയെന്ന് പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പോള്‍ പാത്തിക്കല്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു കൊണ്ട് പറഞ്ഞു.

 

 

 

തണല്‍ പരിവാര്‍ സംസ്ഥാന കാര്യാലയത്തില്‍ ഇന്‍ക്ലൂസീവ് ട്രെയിനിങ് സെന്‍ററില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം നാസര്‍ അധ്യക്ഷത വഹിച്ചു. കാലടി സംസ്കൃത സര്‍വകലാശാല മുഖ്യ കേന്ദ്രത്തിലെ സംഗീത വിഭാഗം വിദ്യാര്‍ഥിനി കെ.എന്‍ റിദ മോള്‍ മുഖ്യാതിഥിയായി. തണല്‍ പരിവാര്‍ ഇന്‍ക്ലൂസീവ് ട്രെയിനിങ് സെന്‍റര്‍ വിദ്യാര്‍ത്ഥി ലീഡര്‍ പി.എസ് മുഹ്സിന, തണല്‍ പരിവാര്‍ ഭിന്നശേഷി സഹകരണ സംഘം പ്രസിഡന്‍റ് എം.ആര്‍ പ്രകാശ്, തണല്‍ പരിവാര്‍ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എ ലൈല ബീവി, തണല്‍പരിവാര്‍ സഹജീവന കേന്ദ്രം കോര്‍ഡിനേറ്റര്‍മാരായ പി.ആര്‍ അമ്പിള, മനോജ് അശ്വതി, ജലിന്‍ രാജന്‍, ബെന്‍സണ്‍ ബെന്നി എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *