യൂത്ത് ലീഗ് ദിനം; രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ചായയും പലഹാരവും നല്‍കി
മാനന്തവാടി: മുസ്‌ലിം യൂത്ത് ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ”ചായ മേശ” പദ്ധതിയുടെ ഭാഗമായി മാനന്തവാടി മെഡിക്കല്‍ കോളേജിനടുത്ത് സ്ഥിതി ചെയ്യുന്ന ഡബ്ല്യു എം ഒ ബാഫഖി ഹോമില്‍ വെച്ച് യൂത്ത് ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ചായയും പലഹാരവും നല്‍കി. നിയോജക മണ്ഡലം വൈ.പ്രസിഡന്റ് കബീര്‍ മാനന്തവാടി പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ മുഹമ്മദ് പടയന്‍, മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി വി എസ് മൂസ, യൂത്ത് ലീഗ് മണ്ഡലം ജന.സെക്രട്ടറി ശിഹാബ് മലബാര്‍, നൗഫല്‍ സ്റ്റൈല്‍, ഷബീര്‍ സൂഫി, റഷീദ് സിറ്റി, ഇര്‍ഷാദ്. എസ്.എം.കെ, റിയാസ് ശക്തി എന്നിവര്‍ പങ്കാളികളായി.
Leave a Reply