ദുരന്തമേഖലകൾ അജ്മൽ ഇസ്മായിൽ സന്ദർശിച്ചു
മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉൾപ്പെട്ട പ്രദേശങ്ങൾ എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ സന്ദർശിച്ചു. ചൂരൽമലയിലും, മുണ്ടക്കൈയിലുമെല്ലാം സന്ദർശനം നടത്തിയ അദ്ദേഹം സന്നന്ധ പ്രവർത്തകരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഇരകളുടെ പുനരധിവാസം വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ, എറണാകുളം ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ലത്തീഫ്, ട്രഷറർ നാസർ എളമന, വയനാട് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി കെ.കെ ഷമീർ, കല്പറ്റ മണ്ഡലം വൈസ് പ്രസിഡന്റ് റസാഖ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Leave a Reply