April 17, 2026

സംസ്കൃത ദിനം ആഘോഷിച്ചു

0
Img 20240819 150756
By ന്യൂസ് വയനാട് ബ്യൂറോ

 

 

തരിയോട്: സെന്റ് മേരീസ് യു പി സ്കൂളിൽ വിവിധ പരിപാടികളോടെ സംസ്കൃത ദിനം ആഘോഷിച്ചു. ഉദ്ഘാടനം പ്രധാന അധ്യാപകൻ സജി ജോൺ നിർവ്വഹിച്ചു. സർവ്വഭാഷ ജനനിയായ സംസ്കൃത ഭാഷയിലൂടെ സംസ്കാരമുള്ളവരായി മാറട്ടെ എന്ന് ആശംസിച്ചു. സംസ്കൃത ക്ലബ്ബ് സെക്രട്ടറി നേഹ മരിയ ഷിനോജ് സംസ്കൃത ദിന സന്ദേശം നൽകി. സീനിയർ അസിസ്റ്റന്റ് എ ജെ റോസ മുഖ്യപ്രഭാഷണം നടത്തി. സംസ്കൃത അധ്യാപകൻ

റ്റി എ ജെയ്സൺ വിജയികളായവർക്ക് സമ്മാനദാനം നടത്തി. സ്റ്റാഫ് സെക്രട്ടറി മിനി ജോസഫ്, എസ്ആർജെ കൺവീനർ സിസ്റ്റർ ജിൻസി ജോൺ, റോജി ജോർജ്, പി അജീഷ്, പി കെ അമീർ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *