April 17, 2026

ജനജാഗ്രതാ സമിതി രുപീകരിച്ചു

0
Img 20240819 150407
By ന്യൂസ് വയനാട് ബ്യൂറോ

 

 

കരിങ്കുറ്റി: കോട്ടത്തറ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് നാടുകാണിക്കുന്നിൽ പ്രദേശത്തെ പരിസ്ഥിതി സന്തുലനാവസ്ഥയെ ബാധിക്കുന്ന തരത്തിലുള്ള നിർമാണ പ്രവൃത്തികളും മരം മുറിയും അനുവദിക്കരുതെന്ന് ജനജാഗ്രതാ സമിതി രൂപീകരണ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ ചെരിവുളള ഉയർന്ന ഭാഗത്തെ ഇത്തരം പ്രവൃത്തികളിൽ പ്രദേശവാസികൾ ആശങ്കയിലാണ്. ഗ്രാമ പഞ്ചായത്ത് അംഗം ജീന തങ്കച്ചൻ രക്ഷാധികാരി ആയാണ് സമിതി.

യോഗത്തിൽ പി.കെ.വിജയൻ അധ്യക്ഷത വഹിച്ചു. ഇ.പ്രകാശ്, കെ.ജയൻ, പി. സതീഷ് കുമാർ, കെ.സി. പ്രസാദ്, എം.ജി. സുരേഷ് എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *