September 8, 2024

ടി. നാരായണൻ ഐ.പി.എസ്സിന് യാത്രയയപ്പ്

0
Img 20240821 101709

 

 

കൽപ്പറ്റ: വയനാട് ജില്ലയിൽ നിന്നും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി ട്രാൻസ്ഫറായിപ്പോവുന്ന ടി. നാരായണൻ ഐ.പി.എസ്സിന് ജില്ലാ പോലീസ് യാത്രയയപ്പ് നൽകി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തിയ ചടങ്ങിൽ മാനന്തവാടി ഡി.വൈ.എസ്.പി കെ.എസ് ഷാജി അദ്ധ്യക്ഷനായി. ബിജുരാജ് (ഡി.വൈ.എസ്.പി, കല്പറ്റ), എം.എം അബ്ദുൾകരീം (ഡി.വൈ.എസ്.പി, എസ്.എം.എസ് ), എം.കെ ഭരതൻ ( ഡി.വൈ.എസ്.പി, നാർകോട്ടിക് സെൽ ), എം.എ സന്തോഷ്‌ (കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌), ഇർഷാദ് മുബാറക് (കേരളാ പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി) തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.എൽ ഷൈജു സ്വാഗതവും ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എം.കെ സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *