തുരങ്ക പാത; മുഖ്യമന്ത്രി പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കണം -സ്വതന്ത്ര കർഷക സംഘം
കൽപ്പറ്റ: സർക്കാറിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ – കള്ളാടി തുരങ്ക പാത മേപ്പാടി ഉരുൾ പൊട്ടലിന്റെ പാശ്ചാത്തലത്തിൽ ഉപേക്ഷിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഖാലിദ് രാജ ആവശ്യപ്പെട്ടു. ജില്ലാ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുരങ്ക പാത അവസാനിക്കുന്ന കള്ളാടിക്കു സമീപമുള്ള മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഭീകരമായ ഉരുൾ പൊട്ടലാണ് നടന്നത്. തുരങ്ക പാത വലിയ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്താൽ പുതിയ ബദൽ പാതയെ കുറിച്ച് സർക്കാർ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ വിധ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുരങ്ക പാത നിർമ്മിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് എം. അന്ത്രു ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു.
ചൂരൽമല, മുണ്ടക്കൈ പുനരധിവാസ പദ്ധതി ത്വരിതഗതിയിലാക്കുക, ദുരന്ത മേഖലയിലെ എല്ലാ വായ്പകളും എഴുതി തള്ളുക, മഴക്കെടുതിയിൽ ദുരിതം പേറുന്ന ജില്ലയിലെ മുഴുവൻ ബാങ്ക് വായ്പക്കാർക്കും വായ്പകൾ തിരിച്ചടക്കുന്നതിന് സാവകാശം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 29ന് കലക്ടറേറ്റിന് മുൻപിൽ ധർണ്ണ നടത്താൻ തീരുമാനിച്ചു. കെ.ഹംസ ഹാജി, സി.കെ.അബുബക്കർ ഹാജി, ഇബ്രാഹിം തൈതൊടി, ലത്തീഫ് അമ്പലവയൽ, മായൻ മുതിര, അലവി വടക്കേതിൽ, തന്നാണി അബുബക്കർ ഹാജി, ഉസ്മാൻ മേമന, ഖാലിദ് വേങ്ങൂർ, പി.കെ. മൊയ്തീൻ കുട്ടി, ഇബ്രാഹിം പടിഞ്ഞാറത്തറ, ഉസ്മാൻ പുഴക്കൽ, കെ. മമ്മുട്ടി, കെ.കുഞ്ഞമ്മദ്, പി.കുഞ്ഞുട്ടി, നാസർ കേളോത്ത്, അസ് ലം തങ്ങൾ, കുഞ്ഞി മുഹമ്മദ് പറമ്പിൽ പ്രസംഗിച്ചു.
സെക്രട്ടറി സി.മുഹമ്മദ് നന്ദി പറഞ്ഞു.





Leave a Reply