വള്ളിയൂർക്കാവിലെ കാടുമൂടിയ പുതിയ ബസ് സ്റ്റോപ്പ് പരിസരത്ത് ശുചീകരണ പ്രവർത്തികൾ നടത്തി
മാനന്തവാടി: വള്ളിയൂർക്കാവ് സൗഹൃദം സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ വള്ളിയൂർക്കാവിലെ കാടുമൂടിയ നിലയിലായിരുന്ന പുതിയ ബസ് സ്റ്റോപ്പ് പരിസരത്ത് ശുചീകരണ പ്രവർത്തികൾ നടത്തി.
അശാസ്ത്രീയമായ രീതിയിൽ വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നത് മൂലം ഈ പ്രദേശത്ത് വാഹനാപകടങ്ങൾ കൂടിവരുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. അതുകൂടാതെ ബസുകൾ കൃത്യമായി ബസ്റ്റോപ്പിൽ നിർത്താത്തത് മൂലവും അപകടങ്ങൾ പതിവാകുന്നുണ്ട്. ഇതിനെതിരെ മാനന്തവാടി ട്രാഫിക് പോലീസിന്റെ സഹകരണത്തോടുകൂടി ഡ്രൈവർമാർക്ക് ബോധവൽക്കരണം നൽകി.
സ്വാശ്രയ സംഘം പ്രസിഡണ്ട് ഷിജു സെക്രട്ടറി മനോജ് മറ്റു സംഘാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.




Leave a Reply