October 6, 2024

കുപ്പാടിത്തറ വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്റെ പിടിയിൽ

0
Img 20240902 154956

പടിഞ്ഞാറത്തറ: കുപ്പാടിത്തറ വില്ലേജ് ഓഫിസർ കൈക്കൂലി വാങ്ങുന്നതിനിടയിൽ

വിജിലൻസിന്റെ പിടിയിലായി. വൈത്തിരി താലൂക്കിലെ കുപ്പാടി ത്തറ വില്ലേജ് ഓഫീസർ അഹമ്മദ് നിസാറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. സർവ്വേ നമ്പർ തിരുത്തുന്നതുമായി ബന്ധ പ്പെട്ട് മുണ്ടക്കുറ്റി സ്വദേശിയിൽ നിന്നും 4000 രൂപ വില്ലേജ് ഓഫീസർ ആവശ്യപ്പെടുകയായിരുന്നു. ഓഫീസറെ പറ്റി മുൻപും പരാതികൾ ഉള്ളതിന്റെ പശ്ചാത്തലത്തിൽ പരാതിക്കാരൻ വിജിലൻസിൽ വിവ രമറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് സംഘം നൽകിയ നോട്ടുകൾ സഹിതം പരാതിക്കാരൻ വില്ലേജ് ഓഫീസിലെത്തി. പണം കൈപറ്റുന്നതിനിടയിൽ വിജിലൻസ് സംഘം ഉദ്യോഗസ്ഥനെ കുടുക്കിയത്.. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി ക്രമ ങ്ങൾ പുരോഗമിക്കുകയാണ്.കഴിഞ്ഞ കുറെ കാലങ്ങളായി ഇയാളെ പറ്റി കൈക്കൂലി ആരോപണം ഉയർന്നിരുന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *