ലക്കിടിയിൽ കാറിൽ കടത്തിയ മയക്കുമരുന്നുമായി തൃശൂർ സ്വദേശി പിടിയിൽ
ലക്കിടി: വയനാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 7.028 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി തൃശൂർ സ്വദേശിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തൃശൂർ താലൂക്കിൽ കോടന്നൂർ പള്ളിപ്പുറം പുളിപറമ്പിൽ അജുൻ പി. എസ് (30) ആണ് പിടിയിലായത്. ‘ഓപ്പറേഷൻ തണ്ടറി’ന്റെ ഭാഗമായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീൻ ടി-യും പാർട്ടിയും പട്രോളിംഗ് നടത്തവേയാണ് വൈത്തിരി താലൂക്കിൽ കുന്നത്തിടവക വില്ലേജിൽ കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ ലക്കിടി ധീര ജവാൻ വി. വി. വസന്തകുമാർ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻവശത്തുവെച്ച് പ്രതി വലയിലാകുന്നത്. കെ.എൽ 08 ബി.എം 5332 നമ്പർ കാറിലാണ് ഇയാൾ രാസലഹരി കടത്തിക്കൊണ്ടുവന്നത്. പ്രതിക്കെതിരെ ലഹരിവിരുദ്ധ നിയമപ്രകാരം കേസെടുത്തു. എക്‌സൈസ് പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ റഷീദ് കെ, പ്രണവ് എസ്. എൽ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ റഈസ ഫർസാന, ഡ്രൈവർ ജോൺ ജോസ് എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





Leave a Reply